തുള്ളൽ പ്രസ്ഥാനം എന്ന് പറയുമ്പോഴേക്കും കുഞ്ചൻ നമ്പ്യാരുട
പേരാണ് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്.തുള്ളൽ കഥകൾ വളരെ ശ്രദ്ധയോടെയും താൽപര്യത്തോടെയും ആണ് സ്വീകരിക്കപ്പെട്ടത്.തുള്ളൽ പ്രസ്ഥാനത്തിന് പിന്നിലെ കഥകൾ കേട്ടുപഴകിയതാണ് എന്നിരുന്നാലും സൂചിപ്പിക്കാതെ തരമില്ല.
അമ്പലപ്പുഴ ക്ഷേത്രത്തിലെ കൂത്തിന് മിഴാവ് കൊട്ടിക്കൊണ്ടിരിക്കെ ഉറക്കം തൂങ്ങി മിഴാവിൽ വീഴ്ച വരുത്തിയ കുഞ്ചൻ നമ്പ്യാരെ ചാക്യാർ കണക്കിന് പരിഹസിച്ചു.അധിക്ഷിപ്തനായ നമ്പ്യർ ഒരു രാത്രി കൊണ്ട് ഒരു കലാരൂപം തന്നെ സൃഷ്ടിച്ചെടുത്തു. അന്നാണ് കല്യാണസൗഗന്ധികം എന്ന വിഖ്യാതമായ തുള്ളൽ ഉടലെടുത്തത്.
പിറ്റേദിവസം കൂത്ത് നടക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്ത് ഓട്ടൻതുള്ളൽ അരങ്ങേറുകയുണ്ടായി പരിഹാസത്തിൽ നിന്ന് പ്രേരിതനായാണ് നമ്പ്യാർ ഇത്തരമൊരു കലാരൂപത്തിലേക്ക് ചുവട് വെക്കുന്നത്. നമ്പ്യാർ സാധാരണ ജനങ്ങളുടെ കവിയായിരുന്നു , കാരണത്തിൽ ഒന്ന് ഇതാണ്.അഗാധമായ സംസ്കൃത പാണ്ഡിത്യവും സംസ്കൃതത്തിൽ കവിതകൾ രചിക്കാനുള്ള കഴിവും അസാമാന്യമായി ഉണ്ടായിരുന്ന ആളാണ്.തുള്ളലാടിയത് നാട്ടുഭാഷയിലാണ് സാധാരണക്കാരന് മനസ്സിലാകുന്ന സാധാരണക്കാരന്റെ ഭാഷയിൽ സാധാരണക്കാരന് വേണ്ടി തന്നെ അദ്ദേഹം കവിതകൾ രചിച്ചു നടനമാടി . അധികാര ദുഷ്പ്രഭുത്വം, മുതലാളിത്തം, അസമത്വം, ദുരാചാരം, എന്നിവയ്ക്കെതിരെ പരസ്യമായി തന്നെ നമ്പ്യാർ പ്രതികരിച്ചു. യാതൊരു ഭയവും ഇല്ലാതെ ഏതൊരു പ്രഭുവിന്റെ മുന്നിലും നേർക്കുനേരെ നിന്ന് എന്തും പറയാനും വാദിക്കാനും ചോദ്യം ചെയ്യാനും കുഞ്ചൻ നമ്പ്യാർക്ക് മടിയില്ല.
ആക്ഷേപഹാസ്യമാണ് അദ്ദേഹം സ്വീകരിച്ച നിലപാട് തനിക്ക് വിരുദ്ധം എന്ന് തോന്നുന്ന നിലപാടുകളോട് അദ്ദേഹം നിശിതമായി തന്നെ പ്രതികരിച്ചു .തനിക്ക് പറയാനുള്ളത് നർമ്മത്തിൽ കലർത്തി കുറച്ചു കൊള്ളുന്ന തരത്തിൽ തന്നെ അദ്ദേഹം പ്രയോഗിച്ചു ഇത് ട്രോളുകളായി പരിവർത്തനപ്പെട്ടിരിക്കുന്ന ചില സർഗാത്മക വിഭവങ്ങളുടെ തുടക്കമാണ്.ഒരുപക്ഷേ ഇതിൻറെ തുടക്കം തന്നെ കുഞ്ചൻ നമ്പ്യാരിലായിരിക്കും.
സറ്റയർ എന്ന ഇംഗ്ലീഷ് പദമാണ് നാം ആക്ഷേപഹാസ്യത്തിന് തത്തുല്യമായി പരിഗണിക്കപ്പെടുന്നത് മനുഷ്യരുടെ സ്വരൂപത്തിലും സ്വഭാവത്തിലും ചിന്തകളിലും വികാരങ്ങളിലും പ്രവർത്തനങ്ങളിലും ഒക്കെ കാണുന്ന വൈകല്യങ്ങളെ അനൗചിത്യങ്ങളെ ആക്ഷേപഹാസ്യത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാത്തിനും ഓരോ ആദർശങ്ങളുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ഈ യാഥാർത്ഥ്യത്തിൽ നിന്ന് മനുഷ്യൻ മാറുവോളം ചൂണ്ടിക്കാണിക്കപ്പെടുക തന്നെ ചെയ്യും.
മുഖം സന്തോഷിപ്പിക്കാൻ കഴിയുന്ന ഒന്നായി ആക്ഷേപഹാസ്യത്തെ കാണാൻ കഴിയില്ല. പകരം സമൂഹത്തിന്റെ അപൂർണത ചോദ്യം ചെയ്യുവാൻ ഇതുപകരിക്കും.
തുള്ളൽ കലയിലൂടെ കുഞ്ചൻ നമ്പ്യാർ ചെയ്തത് അതാണ് ഹാസ്യമാണ് ചിരിപ്പിക്കുന്നതാണ് എങ്കിലും കാലഘട്ടത്തിന്റെ സമൂഹത്തിന്റെ അപൂർണ്ണതകൾ ചോദ്യം ചെയ്യപ്പെട്ടു. ശക്തമായി പ്രതികരിക്കാൻ തോന്നിയ ഇടം നർമ്മത്താൽ ശാന്തമാക്കി ചിരിക്കൂട്ടിൽ ഒതുക്കി അവതരിപ്പിച്ചു, വാദവും വിമർശനവും എല്ലാം അത്തരത്തിൽ തന്നെ നടന്നു കേൾക്കുന്നയാൾ കാര്യം ഉൾക്കൊള്ളും എന്നാൽ കലയല്ലേ ?! നർമ്മം അല്ലേ.?!
കാലഘട്ടത്തിൽ ചിലപ്പോൾ ആവശ്യം ഇതാണ് എന്ന് തോന്നും വാശിയേറിയ ആയുധത്തിന് പകരം വാക്കു കൊണ്ടുള്ള പ്രതികരണം.രക്തം ചൊരിയാത്ത യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടട്ടെ.